കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവ് മരിച്ചനിലയില്‍

.
കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഡിസംബർ 4 വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു

.
ആസിഫിനെ ഡിസംബർ 3 ബുധനാഴ്ച വൈകീട്ട് ബീച്ചില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →