റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കല്‍പ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി

തിരുവനന്തപുരം | എറണാകുളം കടമക്കുടിക്ക് പിറകെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി.23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രവീന്ദ്രന്‍. പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. അതേ സമയം ഡമ്മി സ്ഥാനാര്‍ത്ഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എല്‍സി ജോര്‍ജിന്റെ പത്രികയും തള്ളിയിരുന്നു

എറണാകുളത്ത് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ പത്രികയും തള്ളിയിരുന്നു. ജില്ലാ പഞ്ചായത്ത്കടമക്കുടി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു എല്‍സി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം.എല്‍സിയെ നിര്‍ദേശിച്ച് പത്രികയില്‍ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നല്‍കിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാന്‍ കാരണം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *