തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്കുമാറിനെതിരെ തത്കാലം പാർട്ടി നടപടി വേണ്ടെന്നു സിപിഎം. നവംബർ 21 വെളളിയാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടു കൂടി വന്നശേഷം തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റിൽ ഉണ്ടായ ധാരണ.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റിൽ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടൻ നടപടി സ്വീകരിച്ചാൽ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ നൽകുന്ന മൊഴി പാർട്ടിക്കും സർക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നു കണ്ടുകൂടിയാണു നടപടി ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
