Tag
ന്യൂസ് ഡെസ്ക്

ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം

November 18, 2025 - 11:14 am

ന്യൂയോര്‍ക്ക്| യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയ്ക്ക് യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി 20 ഇന പദ്ധതിയാണ് വാഷിങ്ടണ്‍ മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ സാധ്യമായത്.

എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു.

ഗസ്സ പുനരുദ്ധാരണം, മികച്ച ഭരണസംവിധാനം ഒരുക്കല്‍ എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നു. കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിന്, യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സ് കൗണ്‍സിലിന് നന്ദി അറിയിച്ചു.

ഗസ്സയില്‍ ‘ഒരു അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പ്’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹമാസ്

അതേസമയം, പദ്ധതിയെ അംഗീകരിച്ച നടപടിയെ ഹമാസ് തള്ളി. ഫലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പ്രമേയം പരാജയപ്പെടുന്നു. ഗസ്സയില്‍ ‘ഒരു അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പ്’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും യുഎന്‍ കൗണ്‍സിലിന്റെ തീരുമാനം തള്ളിക്കൊണ്ട് ഹമാസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *