.ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് പ്രധാനസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും എല്ലാ ജില്ലകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. ഈ സംസ്ഥാനങ്ങളിലെ ചില പ്രത്യേക മേഖലകളിൽ പട്രോളിംഗും പരിശോധനയും വർധിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
അതീവ ജാഗ്രത പാലിക്കാൻ .നിർദേശം.
രാജസ്ഥാനിലും വലിയ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. എല്ലാ റേഞ്ച് ഇൻസ്പെക്ടർ ജനറൽമാർക്കും ജില്ലാ സൂപ്രണ്ടുമാർക്കും ചില പ്രത്യേക പോലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രത പാലിക്കാൻ ഡിജിപി രാജീവ് ശർമ നിർദേശം നൽകി. രാജസ്ഥാനിലെ അതിർത്തി ജില്ലകളിലെ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
നേപ്പാൾ അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചു. അതിർയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) പുറമേ, പ്രാദേശിക പോലീസിനും ജാഗ്രതാ നിർദേശം നൽകി.നേപ്പാൾ അതിർത്തി കടക്കുന്ന എല്ലാവരെയും ബിഎസ്എഫും രഹസ്യാന്വേഷണ വിഭാഗവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്
