കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്)യുടെ എട്ടാം പതിപ്പ് നവംബർ 19, 20, 21 തീയതികളിൽ മരിയൻ കോളജിൽ നടക്കും. ലഹരിയോടുള്ള ജിജ്ഞാസയിൽ തുടങ്ങി അടിമത്തത്തിലേക്കു വീഴുകയും എന്നാൽ, പരാജയപ്പെട്ടുപോകാതെ വീണ്ടും ജീവിതത്തിന്റെ പുതു വെളിച്ചത്തിലേക്ക് നടന്നുകയറുകയും ചെയ്ത കഥാപാത്രങ്ങളുടെ വിജയഗാഥകളാണ് ’കിഫ് – ഹോപ്പ് 2025’ അഭ്രപാളികളിലെത്തിക്കുന്നത്.
പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കാനായി ഹോപ്പ് എന്നാണ് മേളയ്ക്ക് പേര്
എല്ലാം അവസാനിച്ചുവെന്നു കരുതുന്നിടത്തു നിന്ന് പരാജയങ്ങളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കാനായി ഹോപ്പ് ( HOPE’ – Healing Obsession and Progr ession to Empowerment) എന്നാണ് മേളയ്ക്ക് പേര് നൽകിയിരിക്കുന്നത്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മാസ്റ്റർ ക്ലാസ്, കലാസന്ധ്യ, എക്സിബിഷൻ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
