ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി

.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ’ പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ് പ​രാ​മ​ർ​ശ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശ്രീ​ധ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​രി​ശോ​ധ​യി​ൽ ബാ​ഗി​നു​ള്ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് ജാ​മ്യം ന​ൽ​കി ഇ​യാ​ളെ പോ​ലീ​സ് വി​ട്ട​യ​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →