.
മാരാരിക്കുളം (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല കളവംകോട് സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.
എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസാണ് പരാതിക്കാരൻ .
കായംകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ചേര്‍ത്തല ഡിവൈ.എസ്പിക്ക് നൽകിയ പരാതി ചേര്‍ത്തല പോലീസിന് കൈമാറുകയായിരുന്നു
