കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത സംസ്ഥാനമായി പ്ര​ഖ്യാ​പ​നം നവംബർ 1ന്

.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽനി​​​ന്ന് മു​​​ക്ത​​​മാ​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​യി കേരളം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

പ്ര​​​തി​​​ദി​​​നം 180 രൂ​​​പ​​​യി​​​ൽ താ​​​ഴെ വ​​​രു​​​മാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അതി ദരിദ്രർ

ഭ​​​ക്ഷ​​​ണം, പാ​​​ർ​​​പ്പി​​​ടം, ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ, വി​​​ദ്യാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി​​​യ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലും താ​​​ങ്ങാ​​​നാ​​​വാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​തി​​​ദാ​​​രി​​​ദ്ര്യം. ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ നി​​​ർ​​​വ​​​ച​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​ദി​​​നം 180 രൂ​​​പ​​​യി​​​ൽ താ​​​ഴെ വ​​​രു​​​മാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ബ​​​ഹു​​​മു​​​ഖ ദാ​​​രി​​​ദ്ര്യ സൂ​​​ചി​​​ക (എം​​​പി​​​ഐ) പോ​​​ഷ​​​കാ​​​ഹാ​​​രം, ഭ​​​വ​​​നം, ശു​​​ചി​​​ത്വം, വി​​​ദ്യാ​​​ഭ്യാ​​​സം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →