റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു

October 14, 2025 - 12:22 pm

ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. ഒക്ടോബർ 13 ന് രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.

നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്നുള്ള ഓപ്പറേഷനിലാണ് ഭീകരരെ വധിക്കുന്നതിലേക്കെത്തിച്ചത്. സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *