ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നുഴഞ്ഞുകയറ്റക്കാരനോട് ഉപമിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 12 ഞായറാഴ്ച രാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികദിനാചരണത്തോട് അനുബന്ധിച്ച് ലഖ്‌നൗവിലെ ലോഹ്യപാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിലും അദ്ദേഹം നുഴഞ്ഞുകയറ്റക്കാരനാണ്,
ഉത്തര്‍ പ്രദേശിലും നുഴഞ്ഞുകയറ്റക്കാരുണ്ട്. മുഖ്യമന്ത്രി ഉത്തരാഖണ്ഡില്‍നിന്നുള്ള ആളാണ്. നമുക്ക് അദ്ദേഹത്തെ ഉത്തരാണ്ഡിലേക്ക് തിരിച്ചയക്കേണ്ടതുണ്ട്. അദ്ദേഹം മാത്രമല്ല നുഴഞ്ഞുകയറ്റക്കാരന്‍. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിലും അദ്ദേഹം നുഴഞ്ഞുകയറ്റക്കാരനാണ്, അഖിലേഷ് പറഞ്ഞു. അദ്ദേഹം ബിജെപിയുടെ അംഗമായിരുന്നില്ല. അദ്ദേഹം മറ്റൊരു പാര്‍ട്ടിയുടെ അംഗമായിരുന്നു. അതുകൊണ്ട് എന്നാണ് ഈ നുഴഞ്ഞുകയറ്റക്കാരെ നീക്കംചെയ്യുക, അഖിലേഷ് ചോദിച്ചു.
ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുകയാണെന്ന് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിലൂടെ നുഴഞ്ഞുകയറ്റം നടക്കാതിരിക്കുന്നതെന്നും അന്ന് അമിത്ഷാ ചോദിച്ചിരുന്നു.



