വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികർക്ക് ശമ്പളം നല്‍കാൻ പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ട് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെയാണ് ട്രംപ് ഉത്തരവ്. ധീരരായ സൈനികർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കാനാണ് താൻ ഇടപെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് .
ഒക്ടോബർ 15ന് തന്നെ എല്ലാ സൈനികർക്കും ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതിന് ട്രംപ് നിർദേശം നല്‍കിയിരിക്കുന്നത്. സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്ന നിലയില്‍ ഇങ്ങനെയൊരു ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു.
ട്രഷറി അടച്ചിടല്‍ തുടർന്നാല്‍ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.
യുഎസ് സെനറ്റില്‍ ധനബില്ലുകള്‍ പാസാകാതെ വന്നതോടെ ഷട്ട്ഡൗണ്‍ 11-ാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ഏഴരലക്ഷത്തോളം ജീവനക്കാർ ഇതോടെ ശമ്പളമില്ലാത്ത അവധിയിലാണ്. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള വകുപ്പുകളെയാണു നിലവില്‍ പ്രതിസന്ധി ബാധിക്കുക. അടച്ചിടല്‍ തുടർന്നാല്‍ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.
