റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.വി. സാമി അവാര്‍ഡ് കെ. മാധവന്

October 6, 2025 - 5:47 am

കോഴിക്കോട്: പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്‌നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ. മാധവന്. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രനാണ് പുരസ്‌കാരവിവരം അറിയിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

ഇന്ത്യന്‍ ദൃശ്യമാധ്യമരംഗത്തെ മാറ്റിമറിക്കുന്ന നിരവധി ആശയ സംഭാവനകള്‍

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ ചെയര്‍മാനും ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ബാങ്ക് ഓഫീസറായി ഔദ്യോഗിക ജീവിതമാരംഭിച്ച കെ. മാധവന്റെ ജീവിതയാത്ര ഒരേസമയം അദ്ഭുതകരവും പ്രചോദനാത്മകവുമാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമരംഗത്തെ മാറ്റിമറിക്കുന്ന നിരവധി ആശയ സംഭാവനകള്‍ മാധവന്റേതായിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ മുഖഛായ മാറ്റുന്നത് കെ. മാധവനാണ്. വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് പദം വരെ മാധവന്റെ ഈ യാത്ര ഉയര്‍ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *