റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നം : കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

October 2, 2025 - 6:13 pm

കണ്ണൂര്‍| മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വച്ചാണ് സംഭവം. ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കെപി മോഹനന്‍.

നാട്ടുകാര്‍ നിരവധി തവണ അറിയിച്ചിട്ടും നടപടിയില്ല.

കരിയാട് തണല്‍ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തതിലേക്കെത്തിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മാസങ്ങളായി നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രശ്‌നം നാട്ടുകാര്‍ നിരവധി തവണ അറിയിച്ചിട്ടും പ്രതിഷേധത്തെ എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് എത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *