കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവർന്നു

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗായത്രി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതിനാല്‍ ഈ മാസം 11-ാം തീയതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →