തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

കോട്ടയം|കോട്ടയം ആര്‍പ്പൂക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍ഭാഗത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ണ് ഇവ കണ്ടെത്തിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടത്.

അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ പരിശോധന നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →