റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍

September 17, 2025 - 5:44 am

വടകര: വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ വടകര പോലീസിന്റെ പിടിയിലായി. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്. പ്രതിയെ വില്യാപ്പള്ളിയില്‍ അക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കും.

സുരേഷിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു

ആര്‍. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കല്‍ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വില്യാപ്പള്ളിയില്‍ വെച്ച് വെട്ടേറ്റത്. വില്യാപ്പള്ളി കുളത്തൂര്‍ റോഡില്‍ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് അക്രമമുണ്ടായത്. സുരേഷിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൈകളിലും ദേഹത്തുമാണ് പരിക്കേറ്റത് .വാള്‍ കൊണ്ട് വെട്ടുന്നതിനിടെ കൈ കൊണ്ട് തടുത്തതിനാലാണ് ജീവന്‍ രക്ഷപെട്ടത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *