റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു ; വിമാനം തിരിച്ചിറക്കി

September 14, 2025 - 2:47 pm

കണ്ണൂര്‍ | ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന്തിലാണ് പക്ഷി ഇടിച്ചത്. സെപ്തംബർ 14 ഞായറാഴ്ചയാണ് സംഭവം . വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി.രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബൂദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമായിരുന്നു സംഭവം.

ഉച്ചയ്ക്ക് മറ്റൊരു വിമാനത്തില്‍ അബൂദബിയിലേക്ക് കൊണ്ടുപോകും.

അല്‍പ ദൂരം സഞ്ചരിച്ച ശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ച് ഇറക്കുകയും ചെയ്തു.തിരിച്ചിറക്കിയ യാത്രക്കാരെ ഉച്ചയ്ക്ക് മറ്റൊരു വിമാനത്തില്‍ അബൂദബിയിലേക്ക് കൊണ്ടുപോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *