റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന ശിശുരോഗ വിദഗ്ധനും ഐസിഡിഎസ് സ്‌കീമിന്റെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററുമായ പ്രൊഫ. കെ.സി. രാജഗോപാല്‍ അന്തരിച്ചു

September 2, 2025 - 5:02 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മുന്‍ മേധാവിയും യൂനിസെഫ് കേന്ദ്രസര്‍ക്കാര്‍ മുഖേന രാജ്യത്ത് നടപ്പാക്കിയ ഐസിഡിഎസ് സ്‌കീമിന്റെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററുമായ പ്രൊഫ. ഡോ. കെ.സി. രാജഗോപാല്‍ (92) അന്തരിച്ചു. കോഴിക്കോട്ടെ ഐഎംസിഎച്ച് മുന്‍ സൂപ്രണ്ട് ആയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കോഴിക്കോട് പിവിഎസ് ആശുപത്രിയിലും നാഷണല്‍ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐസിഡിഎസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററും ദക്ഷിണേന്ത്യന്‍ കോഡിനേറ്ററും ആയിരുന്നു.

ഡോ. കെ.സി.ആര്‍ 1986 സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പൂര്‍ണ്ണമായും കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു. ഐസിഡിഎസ് സ്‌കീം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയപ്പോള്‍ വേങ്ങര പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാനാണ് രാജഗോപാല്‍ ആദ്യം ശ്രമിച്ചത്. തുടര്‍ന്ന്, ഐസിഡിഎസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായും ദക്ഷിണേന്ത്യന്‍ കോഡിനേറ്ററായും മാറി.അട്ടപ്പാടി -അഗളി മേഖലകളിലെ ആദിവാസി ശിശുമരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഠനങ്ങള്‍ നടത്തുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഭാര്യ: പരേതയായ ഡോ. സുശീല കരുണാകരന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിവന്റ്റ്റീവ് മെഡിസിന്‍ മുന്‍ മേധാവി). മക്കള്‍: അശോക് രാജഗോപാല്‍ (എന്‍ജിനീയര്‍ തിരുവനന്തപുരം), ഡോ. വിനു രാജഗോപാല്‍ (ശിശുരോഗ വിദഗ്ധന്‍, ഖത്തര്‍ ആസ്റ്റര്‍). മരുമക്കള്‍: അനുപമ അശോക്,അനുരാധ വിനു. സംസ്കാരം സെപ്തംബർ 2 ന് രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *