റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്മപ്രഭാ സ്മാരക പുരസ്‌കാരം സെപ്തംബര്‍ 27-ന് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിക്കും

September 1, 2025 - 9:11 pm

കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പത്മപ്രഭാപുരസ്‌കാരം കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സെപ്തംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കല്‍പറ്റ കൃഷ്ണഗൗഡ ഹാളില്‍ വെച്ച് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ സമര്‍പ്പിക്കും.75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുനില്‍ പി. ഇളയിടം, ആര്‍. രാജശ്രീ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. 1996 മുതല്‍ തുടര്‍ച്ചയായി പത്മപ്രഭാ സ്മാരകപുരസ്‌കാരം നല്‍കിവരുന്നുണ്ട്.

മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ അനുഗ്രഹഭാഷണം നടത്തും.

പത്മപ്രഭാപുരസ്‌കാര സമിതി ചെയര്‍മാന്‍ എം.വി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ അനുഗ്രഹഭാഷണം നടത്തും. മാതൃഭൂമി ഡയറക്ടര്‍ എം.കെ ജിനചന്ദ്രന്‍ പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിക്കും.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മപ്രഭാസ്മാരക പ്രഭാഷണം നടത്തും. എഴുത്തുകാരായ കെ.വി സജയ്, ഷീജ വക്കം, ഹാരിസ് നെന്മേനി എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിക്കും.പത്മപ്രഭാ പുരസ്‌കാര സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ ബാബു പ്രസന്നകുമാര്‍ ചടങ്ങിന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.കെ സത്താര്‍ ചടങ്ങിന് നന്ദിയും പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *