അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ

കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ മറുപടി തേടിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി

ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി.

കേസ് സെപ്റ്റംബര്‍ 18ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനു പിന്നാലെ ആരംഭിച്ച കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരില്‍ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ചതാണെന്നാണ് ഹരജിയിലെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →