പാല | പാലായിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കടന്നല്‍ക്കൂട് ഇളകി. നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് കടന്നല്‍ കൂട് ഇളകിയത്. ഓഗസ്റ്റ് 26 ഉച്ചയ്ക്കു ശേഷം 3:15 ഓടെയായിരുന്നു സംഭവം.
കോളജ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേയ്ക്ക് ബാനര്‍ ഡിസ്‌പ്ലേ ചെയ്ത സമയത്ത് ബാനറിന്റെ ഇരുവശത്തും ഉള്ള കളര്‍ സ്‌മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നല്‍ ഇളകിയത്


