ചോറ്റാനിക്കര: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടില്‍ വീട്ടില്‍ നിഷാദ് (35)ആണ് അറസ്റ്റിലായത്.
യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയുംചെയ്തു..
ചോറ്റാനിക്കര സ്വദേശിനിയെ ജോലി കഴിഞ്ഞ് മടങ്ങുംവഴി ഫോട്ടോ എടുത്ത നിഷാദ് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ നമ്പർ കൈക്കലാക്കുകയായിരുന്നു. പിന്നീട് ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ശേഷം യുവതിയുടെ മൊബൈലിലേക്ക് അയക്കുകയും ഭീഷണിപ്പെടുത്തി യുവതിയെ മെട്രോയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത ചോറ്റാനിക്കര പൊലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാള്‍ മുമ്പും പല സ്റ്റേഷൻ പരിധികളില്‍ പീഡന, പോക്സോ കേസുകളില്‍ പ്രതിയാണ്.
ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തില്‍ എസ്.ഐ അനില്‍കുമാർ, എ.എസ്.ഐ രാജലക്ഷ്മി , സി.പി.ഒമാരായ അനില്‍കുമാർ, അരുണ്‍ വിശ്വം, വിനി രവീന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


