റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

August 9, 2025 - 8:55 pm

കൊച്ചി| നടി ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശ്വേത അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എഎംഎംഎ സ്ത്രീകള്‍ക്കെതിരായ സംഘടനയാണെന്ന ധാരണ മാറാന്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എഎംഎംഎയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു.. സ്ത്രീകള്‍ക്കെതിരായ സംഘടന എന്ന പരിവേഷം എഎംഎംഎയ്ക്കുണ്ടായിരുന്നു. അത് മാറാന്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും ​ഗണേഷ്കുമാർ പ്രതികരിച്ചു.

അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല

അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും സ്ത്രീകള്‍ അധികാര സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇങ്ങനെ ഉണ്ടാകാറുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശം ഉണ്ടാകും

കുക്കു പരമേശ്വരനെതിരെ ഉയര്‍ന്ന ആരോപണത്തെകുറിച്ചും മെമ്മറി കാര്‍ഡിനെക്കുറിച്ചും അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. കുക്കു ഭരണസമിതി അംഗമല്ല, പിന്നെ അവരെങ്ങനെ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്യും. ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടാകും. മെമ്മറി കാര്‍ഡിനെ പറ്റിആദ്യമായാണ് കേള്‍ക്കുന്നതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സമയം കിട്ടിയാല്‍ എഎംഎംഎ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *