ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ്

പാലക്കാട് | പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്റ് ഡൊമിനിക് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സിസ്റ്റര്‍ ജെയ്‌സി,സ്റ്റെല്ലാ ബാബു , അര്‍ച്ചന എന്നീ അധ്യാപകര്‍ക്കെതിരായാണ് കേസ്.

‌ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14)യാണ് തൂങ്ങി മരിച്ചത്. ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍.ആരോപിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →