കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. 2025 ജൂലൈ 30 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷന്‍ ക്ലാസിനായി വീട്ടില്‍ നിന്ന് പോയ കുട്ടിയെ അരെക്കെരെ 80 ഫീറ്റ് റോഡില്‍ നിന്ന് കാണാതാവുകയായിരുന്നു

അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോൾ

രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ സി അചിതും ഭാര്യയും പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു. പിന്നാലെ, അരെക്കെരെ ഫാമിലി പാര്‍ക്കിന് സമീപം നിന്ന് നിശ്ചിത് ന്റെ സൈക്കിള്‍ ലഭിച്ചു. കൂടാതെ, മകനെ തിരികെ നല്‍കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോളും ലഭിച്ചു.

വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയല്‍ ചെയ്തു. ജൂലൈ 31 വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →