റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

July 24, 2025 - 4:32 am

കോഴിക്കോട് | വിദ്യാര്‍ത്ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സജീര്‍ കുറ്റിച്ചിറയില്‍ വച്ച് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. വൈകീട്ടോടെ വീണ്ടുമെത്തി കുട്ടിയെ ശല്യപ്പെടുത്തുക യായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ടൗണ്‍ എസ് ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീറിനെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *