മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായിടി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ജൂലൈ 20 ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് വൈകീട്ട് രാജ്ഭവനിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കേരള സർവകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ ഇരുവരും തൊട്ടടുത്ത മുറികളിൽ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയില്ല.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാനാവില്ലെന്ന നിലപാടിലുറച്ച് വൈസ് ചാൻസലർ

..അതിനിടെ, കേരള സർവകലാശാലയിലെ തർക്കം തീർക്കാൻ സർക്കാർ സമവായശ്രമം തുടങ്ങിയെങ്കിലും രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാനാവില്ലെന്ന നിലപാടിലുറച്ചാണ്‌ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സമാന്തര സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിൽ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാർ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →