പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്.ജൂലൈ 15 ചൊവ്വാഴ്ച രാത്രി 8.15 ഓടെ മണ്ണാർക്കാട് തച്ചമ്പാറയിലാണ് അപടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് പോക്കറ്റ് റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടെനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
