റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

July 13, 2025 - 5:50 am

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലില്‍ കാണാതായി. പൂവാര്‍ തിരുപുറം സ്വദേശി ബെന്‍സിങ്ങറെ (39) ആണ് കാണാതായത്. ജൂലൈ 11വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വിഴിഞ്ഞം തീരത്തുനിന്ന് വള്ളത്തില്‍ ചൂണ്ടപ്പണിക്ക് പോയതായിരുന്നു ബെൻസിങ്ങർ

കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്നാണ് അന്വെഷണം

.വിഴിഞ്ഞം അഴിമുഖത്തിന് സമീപം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ബെന്‍സിങ്ങറെയാണ് കാണാതായതെന്ന് കണ്ടെത്തിയത്. ബെന്‍സിങ്ങറുടെ വളളം ട്രാക്ടര്‍ ഉപയോഗിച്ച് കടലിലേക്ക് ഇറക്കാന്‍ സഹായിച്ച യുവാവാണ് ഇയാളെക്കുറിച്ച് സൂചന നല്‍കിയത്.

ഞായറാഴ്ചയും തിരച്ചില്‍ തുടരും

തുടര്‍ന്ന് ബന്ധുകള്‍ വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കുകായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പോലീസ്, ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ്ഗാര്‍ഡ് എന്നീ ഏജന്‍സികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച സന്ധ്യവരെ തിരച്ചില്‍ നടത്തി. അഴിമുഖത്തുണ്ടായിരുന്ന വളളത്തെ കരയിലേക്ക് മാറ്റി. ഞായറാഴ്ചയും തിരച്ചില്‍ തുടരുമെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *