റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്

July 12, 2025 - 9:37 pm

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു.

പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

യാഡ്ഗിറിലെ ഗുര്‍ജാപുര്‍ പാലത്തില്‍നിന്നാണ് യുവാവ് കൃഷ്ണ നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട യുവാവിന് നദിയിലെ ഒരു പാറയില്‍ പിടിച്ചുനില്‍ക്കാനായതാണ് രക്ഷയായത്. തുടര്‍ന്ന് പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുക യായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ഇദ്ദേഹത്തെ കരയ്ക്ക് കയറ്റി. എന്നാല്‍, കരയ്‌ക്കെത്തിയതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് തന്നെ പാലത്തില്‍നിന്ന് തള്ളിയിട്ടതെന്ന് യുവാവ് വെളിപ്പെടുത്തിയത്.

ഭാര്യയെ വിശ്വസിച്ച താന്‍, നദിയ്ക്ക് അഭിമുഖമായി നിന്നയുടൻ ഭാര്യ തന്നെ തള്ളിയിടുകയായിരുന്നെന്ന് ഭർത്താവ്

യുവാവും ഭാര്യയും ഭാര്യവീട്ടില്‍നിന്ന് ബൈക്കില്‍ തിരികെവരുന്നതിനിടെയായിരുന്നു സംഭവം. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാമെന്ന് നിര്‍ബന്ധിച്ച് ഭാര്യയാണ് ബൈക്ക് നിര്‍ത്തിച്ചതെന്നാണ് യുവാവ് പറയുന്നത്. തുടര്‍ന്ന് പാലത്തിന്റെ അരികിലായി നദിക്ക് അഭിമുഖമായിനിന്ന് സെല്‍ഫിയെടുക്കാനും നിര്‍ബന്ധിച്ചു. ഭാര്യയെ വിശ്വസിച്ച താന്‍, നദിയ്ക്ക് അഭിമുഖമായി നിന്നയുടൻ ഭാര്യ തന്നെ തള്ളിയിടുകയായിരുന്നെന്നും ഇത് വധശ്രമമായിരുന്നുവെന്നും യുവാവ് ആരോപിച്ചു.

, ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചു

അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഫോട്ടോയെടുക്കുന്നതിനിടെ ഭർത്താവ് അബദ്ധത്തിൽ കാൽ വഴുതി വീണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയതു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *