ന്യൂഡല്‍ഹി | ഹരിയാനയില്‍ ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി.. സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവാണ് (25) കൊല്ലപ്പെട്ടത്.പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലിട്ട റീലിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടെ പിതാവ് തോക്കെ,ടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
പിതാവ് അഞ്ച് തവണയാണ് മകള്‍ക്കെതിരെ നിറയൊഴിച്ചത്
ഇന്ന് (ജൂലൈ 10)രാവിലെ പത്തരയോടെ ഗുരുഗ്രാം സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീടിന്റെ ഒന്നാം നിലയില്‍ വച്ചാണ് സംഭവമുണ്ടായത്. പിതാവ് അഞ്ച് തവണയാണ് മകള്‍ക്കെതിരെ നിറയൊഴിച്ചത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവര്‍ രാധികയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ 113-ാം റാങ്കുള്ള ഡബിള്‍സ് താരമായ രാധിക യാദവ് സംസ്ഥാന തലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.
