റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

June 29, 2025 - 5:47 am

തൃശൂര്‍ | ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജൂൺ 28 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞത്.

നിലവില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രാക്കില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ജീവനക്കാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് മാത്രമാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.

ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് (12201)നിലമ്പൂര്‍ റോഡ്- കോട്ടയം എക്‌സ്പ്രസ് (16325)മം?ഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് (20633)പാലക്കാട്- പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16792)എന്നിവ വൈകി ഓടുന്നു. രണ്ട്തൃ ട്രെയിനുകളുടെ യാത്ര പുനക്രമീകരിച്ചു. ശൂരില്‍ നിന്നു വൈകീട്ട് 5.35നു പുറപ്പെടേണ്ട തൃശൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ (56623) വൈകീട്ട് 7.30നാണ് യാത്ര തുടങ്ങുക. രാത്രി 10.10നു പുറപ്പെടേണ്ട ഷൊര്‍ണൂര്‍- തൃശൂര്‍ ട്രെയിന്‍ (56605) പുലര്‍ച്ചെ 1.10നാണ് എടുക്കുക.

മേഖലയില്‍ കഴിഞ്ഞ പ്രളയത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരവെയാണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.

..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *