വയനാട്ടിൽ ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് ; ജനങ്ങളില്‍ ഭീതിപരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുത് : ജില്ലാ കലക്ടര്‍

കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേന നല്‍കുമെന്നും കളക്ടർ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ജില്ലയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സൂക്ഷ്മമായി വിലയിരുത്തലുകൾ നടത്തുന്നുണ്ട്

ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും അപ്പപ്പോള്‍ നല്‍കുന്നുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെനന്ും കളക്ടർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →