ടെഹ്റാന്‍ |. ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്‌റായേലും . ഇറാനില്‍ 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 30ലേറെ ആക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്‌റായേല്‍ വ്യക്തമാക്കി. പ്രത്യാക്രമണമായി ഇസ്‌റായേലില്‍ മിസൈലുകളുടെ 17ാം തരംഗമാണ് ഏറ്റവും ഒടുവില്‍ നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി.
അമേരിക്കയുടെ ഇസ്‌റായേല്‍ അനുകൂലവും ഇറാനെതിരായതുമായ നിലപാട് നയതന്ത്രപരമായ ചതിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്‌റായേല്‍ ആക്രമണത്തിന് ഒത്താശ ചെയ്യുന്ന അമേരിക്കയെ സമാധാന ചര്‍ച്ചകള്‍ക്കായി ഇനി എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. ട്രംപിന്റെ ചര്‍ച്ചകളെല്ലാം ഇസ്‌റായേലി ആക്രമണങ്ങളെ മറച്ചുപിടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചക്കുള്ള നിശ്ചയദാര്‍ഢ്യം അമേരിക്ക കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..
ആക്രമണം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചക്കുള്ള നിശ്ചയദാര്‍ഢ്യം അമേരിക്ക കാണിക്കണമെന്ന് അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് വേള്‍ഡ് പരിപാടികള്‍ക്ക് തുര്‍ക്കിയിലെത്തിയതായിരുന്നു മന്ത്രി.. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തും. കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങള്‍ ഇറാനെതിരായ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യം.
ഇന്ന് സ്‌ഫോടനം ഉണ്ടായ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു
ഇറാനിലെ ഇസ്ഫഹാന്‍, തെഹ്‌റാന്‍ എന്നിവിടങ്ങളിൽ ഇന്ന് സ്‌ഫോടനം ഉണ്ടായ ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു. ഇറാനിലെ ക്വോമില്‍ ആള്‍ത്താമസമുള്ള കെട്ടിടത്തില്‍ ഇസ്‌റായേലിന്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇസ്‌റായേലിലെ പ്രധാന നഗരങ്ങളായ ഹൈഫ, ടെല്‍ അവീവ്, ബീര്‍ഷേബ എന്നിവിടങ്ങളിലാണ് ഇറാന്‍ ഇന്നും പ്രത്യാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 17ഓളം പേര്‍ക്ക് പരുക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നും ഇറാന്‍ വ്യക്തമാക്കി. .
