വാഷിങ്ടണ്‍: രാജ്യത്തെ നടുക്കിയ എ.ഐ 171 വിമാന അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ദശാബ്ദത്തിടെ ലോകം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഒരു രാജ്യമാണെന്നും. അവര്‍ ഈ ദുരന്തത്തെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ എന്താവശ്യമുണ്ടായാലും യു.എസ് എത്രയും പെട്ടെന്ന് സഹായത്തിനുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. വിമാന അപകടത്തിന്റെ കാരണം ഇതു വരെ വ്യക്തമാവാത്ത സാഹചര്യത്തില്‍ എന്‍ജിന്‍ തകരാറിനായിരിക്കും സാധ്യത എന്ന അഭിപ്രായം വീഡിയോകളുടെ അടിസ്ഥാനത്തില്‍ ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
വിമാനത്തില്‍ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി
.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സമീപത്തെ ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ ഹോസ്റ്റലിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തില്‍ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. ആളിക്കത്തിയ തീ താപനില അനിയന്ത്രിത മായി ഉയര്‍ത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.