കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളി താന്‍ കേട്ടതെന്ന് റാപ്പര്‍ വേടന്‍

കോഴിക്കോട് | ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് താന്‍ കേട്ടതെന്ന് റാപ്പര്‍ വേടന്‍. ഇവര്‍ പറയുന്ന മര്യാദ പുരുഷോത്തമനായ രാമനെ തനിക്കറിയില്ലെന്നും വേടന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ആര്‍ എസ് എസിന്റെ ആദ്യ അടി വീണത് മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ദേഹത്തല്ല, അത് ദളിതന്റെ പുറത്താണ്. ആ വേദന തനിക്ക് എന്നുമുണ്ട്. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ കഴിയില്ല.

ഈ രാഷ്ട്രീയം പറയാനുള്ള ധൈര്യം അയ്യങ്കാളിയില്‍ നിന്നും അംബേദ്കറില്‍ നിന്നും കിട്ടുന്നുണ്ട്

തനിക്കെതിരെ ഭീഷണികള്‍ ഉണ്ടാകുന്നുണ്ട്. താന്‍ കുറച്ചാളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. വിവാദങ്ങള്‍ക്ക് ശേഷം കൂടുതല്‍ വായിക്കാനുള്ള അവസരങ്ങളുണ്ട്. ഈ രാഷ്ട്രീയം പറയാനുള്ള ധൈര്യം അയ്യങ്കാളിയില്‍ നിന്നും അംബേദ്കറില്‍ നിന്നും കിട്ടുന്നുണ്ട്. ഇത് പറയാനായി നിയോഗിക്കപ്പെട്ട ആളാണ് താനെന്ന് കരുതുന്നു.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറയുന്നവരെ കാണുമ്പോള്‍ ഭയവും സഹതാപവും ഒരുമിച്ച് തോന്നുന്ന അവസ്ഥ യാണുള്ളതെന്നും വേടന്‍ പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →