ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പൽ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത്

തിരുവനന്തപുരം|ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. ഇന്ന് ജൂൺ 9 തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറീനയെ സ്വീകരിച്ചത്.

ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്.

നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലില്‍ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്. ജൂണ്‍ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പല്‍ വിഴിഞ്ഞം പുറംകടലില്‍ എത്തിയത്. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തോളം കപ്പല്‍ ഇവിടെയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →