.കാട്ടുപന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

മലപ്പുറം | വഴിക്കടവിൽ വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സികെഎം എച്ച്എസ്എസ് മണിമൂലി. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് ജൂൺ 7 ശനിയാഴ്ച ഷോക്കേറ്റ് മരിച്ചത്.

പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്

പെരുന്നാള്‍ അവധിയായ ശനിയാഴ്ച കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.

പന്നിയെ പിടിക്കാന്‍ താനാണ് കെണിവെച്ചതെന്ന് പ്രതി.

അനന്തു മരിക്കുകയും യദു, ഷാനു എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. പന്നിയെ പിടിക്കാന്‍ താനാണ് കെണിവെച്ചതെന്ന് പ്രതി.സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നേരത്തെയും വിനീഷ് സമാനമായ രീതിയില്‍ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വില്‍പനയ്ക്കായാണ് ഇയാള്‍ പന്നികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നതെന്നാണ് പോലീസിന്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →