ഇറച്ചി കടയില്‍ നിന്ന് കഞ്ചാവ് പിടിച്ചു; പഞ്ചായത്ത് അം​ഗം ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ഇടുക്കി | കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഇടുക്കി ഇരട്ടയാറില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗമാണ്. .ഇറച്ചിവില്‍ക്കുന്ന കടയില്‍ ജോലിക്കു നിര്‍ത്തിയ ഒഡീഷ സ്വദേശികള്‍ വഴിയാണ് ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നത്. ഒഡീഷയില്‍ നിന്നു കൊണ്ടുവരുന്ന കഞ്ചാവ് കട കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്താല്‍ കോണ്‍ഗ്രസ് നേതാവും കൂട്ടുനിന്നു എന്നാണ് കേസ്.

രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കടയില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. കട്ടപ്പന പോലീസാണ് പ്രതികളെ പിടികൂടിയത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു..

ലക്കി നായക് ഇന്നാണ് (ജൂൺ 7) ഒഡിഷയില്‍ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് ലക്കി നായക് ഒഡിഷയില്‍ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പോലീസ് പരിശോധനക്കെത്തിയത്. മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →