റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബക്രീദ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

June 6, 2025 - 7:04 am

തിരുവനന്തപുരം | ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജൂൺ 6 വെളളി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്അവധി ബാധകം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംഇന്ന് (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചു. ബക്രീദ് അവധി വെള്ളിയാഴ്ചയില്‍ നിന്നും ശനിയാഴ്ചയിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെയാണ് അവധി

ഇതേത്തുടര്‍ന്ന് രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കും. നാളെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *