Tag
ന്യൂസ് ഡെസ്ക്

കോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

June 5, 2025 - 6:18 am

കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.

രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

കാര്‍ ഓടിച്ചിരുന്ന വേളൂര്‍ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയില്‍നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *