Tag
ന്യൂസ് ഡെസ്ക്

വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ല : എയര്‍ ഇന്ത്യ

June 2, 2025 - 5:03 am

ന്യൂഡല്‍ഹി: ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലേക്കായി ഇനിമുതൽ തുര്‍ക്കി കമ്പനിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തതായി എയര്‍ ഇന്ത്യ. തുര്‍ക്കിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ്വി തീരുമാനം.എയര്‍ ഇന്ത്യയുടെ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സ്. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിയ്ക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുർക്കി പാകിസ്താന് പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്ത തുര്‍ക്കി അന്നുമുതല്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി കമ്പനിയായ ചെലബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറന്‍സ് ലൈസന്‍സ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *