റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ

May 29, 2025 - 11:37 am

അനങ്ങനടി: ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ. വൈദ്യുതിബോർഡ് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ്ഖാനാണ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.സമീപത്തെവീട്ടിൽ വൈദ്യുതിത്തകരാർ പരിഹരിക്കാനെത്തിയതായിരുന്നു ലൈൻമാൻമാരായ ഫാരിസ്ഖാനും ഹരിമനോജും.തകരാർ പരിശോധിക്കുന്നതിനിടെയാണ് തൊട്ടടുത്ത വൈദ്യുതത്തൂണിന്‌ സമീപത്തുനിന്ന് ഷോക്കേറ്റുവീണ കുട്ടികളുടെ കരച്ചിൽ കേട്ടത്.

ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു.

ഫാരിസ്ഖാൻ ഓടിയെത്തിയപ്പോൾ കുട്ടികൾ കൈയിൽ കമ്പിയുമായി കിടക്കുന്നതാണ് കണ്ടത്. കൈയിലുണ്ടായിരുന്ന കട്ടിങ് പ്ലെയർ ഉപയോഗിച്ച് കമ്പിവലിച്ചു. ബലമുള്ളതായതിനാൽ വഴുതിപ്പോയി. ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു. പിന്നീട് കട്ടിങ് പ്ലെയർകൊണ്ട് കമ്പിപിടിച്ച് ഒടിക്കുകയായിരുന്നു. എട്ടുമീറ്ററോളം നീളമുള്ള കമ്പി ഇതോടെ കുട്ടികളുടെ കൈയിൽനിന്ന് ഊരിപ്പോന്നു.കോതകുറുശ്ശി അഞ്ചാംമൈലിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം

സർവീസ്‌വയർ കെട്ടുന്ന കമ്പിയാണ് പൊട്ടിക്കിടന്നിരുന്നത്.

ആൾത്താമസമില്ലാത്ത വീട്ടിലേക്കുപോകുന്ന സർവീസ്‌വയർ കെട്ടുന്ന കമ്പിയാണ് പൊട്ടിക്കിടന്നിരുന്നത്. സമീപത്തെ കടയിൽനിന്ന് സാധനങ്ങൾവാങ്ങി വരികയായിരുന്നു അഞ്ചാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നഹിയാനും ഒന്നാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അഫാനും. വഴിയിൽ കമ്പി കിടക്കുന്നത് അഫാൻ മാറ്റിയിടാൻ ശ്രമിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച നഹിയാനും ഷോക്കേറ്റു. റോഡിൽവീണ ഇരുവരും പിടഞ്ഞതോടെ സമീപത്തെ ആളുകൾക്കും എന്തു ചെയ്യണമെന്നറിയാതായി. ഇതിനിടയിലാണ് ഫാരിസ്ഖാൻ ഇവരെ രക്ഷപ്പെടുത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *