ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്
തിരുവനന്തപുരം-മുംബൈ എൽടിടി നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.
അതേസമയം, ശ്രീജിത്തും വിദ്യാര്‍ഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
