കൊച്ചി: കൊച്ചിയില്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു.ജോണിയും ലൈജുവും തമ്മില്‍ മെയ് 16 വെള്ളിയാഴ്ച രാത്രി വാക്കേറ്റമുണ്ടായതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. ജോണിയുടെ കരച്ചില്‍ കേട്ടുവെന്നും അവര്‍ പറഞ്ഞു.
പിതാവ് മരിച്ച വിവരം ലൈജു തന്നെയാണ് നാട്ടുകാരോട് പറയുന്നത്
സംഭവം നടക്കുമ്പോള്‍ ജോണിയും ലൈജുവും മദ്യപിച്ചിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോള്‍ ലൈജു ജോണിയെ ആയുധമെടുത്ത് മര്‍ദ്ദിക്കുകയും അതെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. പിതാവ് മരിച്ച വിവരം ലൈജു തന്നെയാണ് നാട്ടുകാരോട് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. തുടര്‍ന്ന് ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വരുന്നത്. .
.
