റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥാനം കണ്ടല്ല കോൺഗ്രസിലേക്ക് വന്നതെന്ന് കെ.സുധാകരൻ

May 8, 2025 - 8:55 pm

ന്യൂഡല്‍ഹി; പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും സ്ഥാനമാനങ്ങള്‍ കണ്ടല്ല താന്‍ പാര്‍ട്ടിയിലേക്ക് എത്തിയതെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ‘പാര്‍ട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അച്ചടക്കത്തോടെ അംഗീകരിക്കും. സ്ഥാനം കണ്ടല്ല ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്, പാര്‍ട്ടിയെ കണ്ടാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളിടത്തോളം കാലം ഞാന്‍ കോണ്‍ഗ്രസിലുണ്ടാവും.’ കെ. സുധാകരന്‍ പറഞ്ഞു. താന്‍ തുടരണമെന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ കുറിച്ച് ‘അങ്ങനെയൊക്കെ ഉണ്ടാകും’ എന്നാണ് സുധാകരന്‍ പറഞ്ഞത്.

സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ച എഐസിസി തീരുമാനത്തെ അംഗീകരിച്ച് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍. സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.
സണ്ണി ജോസഫ് മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആണെന്നും മൂന്നാം തവണയും എംഎല്‍എ ആവുക എന്നത് ചെറിയ കാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയാക്കിയത് മാധ്യമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ്

എഐസിസി തീരുമാനം അംഗീകരിക്കുന്നതായി മുതിർന്ന നേതാവ്‌ എ.കെ. ആന്റണിയും വ്യക്തമാക്കി.സങ്കീര്‍ണമായ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുന്ന ആളുകൂടിയാണ് സണ്ണി ജോസഫ്. ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയാക്കിയത് മാധ്യമങ്ങളാണെന്നും പാർട്ടി ഇക്കാര്യത്തിൽ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *