റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജലാശയത്തിൽ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം

May 7, 2025 - 5:01 am

ഉപ്പുതറ(ഇടുക്കി): അയ്യപ്പൻകോവിലിൽ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം. ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ തോമസ് ചാക്കോയുടെ മകൻ ജെറിൻ.പി.തോമസ് (മാത്തുക്കുട്ടി – 25) ആണ് മരിച്ചത്.മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം. ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അയ്യപ്പൻകോവിൽ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ജെറിൻ മുങ്ങിത്താഴുകയായിരുന്നു.

കരയിലേക്ക് നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് ജെറിൻ കയത്തിൽ മുങ്ങി താഴുകയായിരുന്നു.

മറുകരയിലെത്തി തിരികെ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് ജെറിൻ കയത്തിൽ മുങ്ങി. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപവാസിയായ കലവനാക്കുന്നേൽ സുനിലും വള്ളക്കാരും ചേർന്ന് ഓടിയെത്തി ആഴക്കയത്തിൽ നിന്ന് ജെറിനെ മുങ്ങിയെടുത്തു. ഉടനെ ഉപ്പുതറ കമ്യൂണിറ്റി സെൻ്ററിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *