ന്യൂഡല്‍ഹി | ഓപറേഷന് സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന് ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. ഇന്ന് (മെയ് 7) രാത്രി പാകിസ്ഥാന് ആക്രമണം നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പാക് സൈന്യത്തിന് ഇന്ന് നല്‍കിയിരുന്നു.
മെയ് 7 ന് രാത്രി എട്ട് മണി മുതല്‍ രാജ്യത്ത് ബ്ലാക്ക് ഔട്ട് നടത്തും..
വ്യോമാക്രമണം ഉള്‍പ്പെടെ തടുക്കാന്‍ ശക്തമായ മുന്നൊരുക്കമാണ് രാജ്യത്ത് നടക്കുന്നത്. വ്യോമാക്രമണമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ബങ്കറുകള്‍ സംഘര്‍ഷ സാധ്യതാ മേഖലകളിലെല്ലാം സജ്ജമാണ്. മെയ് 7 ന് രാത്രി എട്ട് മണി മുതല്‍ രാജ്യത്ത് ബ്ലാക്ക് ഔട്ട് നടത്തും. 15 മിനുട്ട് നേരം ലൈറ്റുകള്‍ അണക്കണമെന്നാണ് നിര്‍ദേശം. രാഷ്ട്രപതി ഭവന്, പ്രധാനമന്ത്രിയുടെ ഓഫീസ്, ആശുപത്രികള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. .
