റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹോട്ഗി ഗ്രാമത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. ജനലരികിലിരുന്ന ആരോഹിയുടെ തലയിലാണ് കല്ല് കൊണ്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സോളാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *